Programmes

ശാസ്ത്രാഭിമുഖ്യ സമഗ്ര പ്രാപ്തി വികസന പരിപാടി (STDP)

മധ്യവേനലവധിക്കാലത്ത് അതീവ ശ്രദ്ധയോടെ നടത്തി വരുന്ന പരിപാടിയാണിത് . ശാസ്ത്രവിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികളുടെ ശാസ്ത്രാഭിരുചിയും മറ്റു കഴിവുകളും വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികളാണ് ഈ പഠനപദ്ധതിയിൽ ഉള്ളത് . കേന്ദ്രത്തിലെ എല്ലാ പഠന ഉപകരണങ്ങളും പരമാവധി പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾക്ക് തീവ്രയത്ന പരിപാടി ആയിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്. ഓരോ അദ്ധ്യായനവര്ഷവും 4 മുതൽ 9 വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഇതിൽ ചേരാൻ കഴിയുക. പല ബാച്ചുകൾ ഉണ്ടാവും . ഏപ്രിൽ ആദ്യത്തെ ആഴ്ച മുതൽ ഉള്ള ആദ്യ ബാച്ചും, മെയ് ആദ്യത്തെ […]

ഏകദിന സമ്പർക്ക പരിപാടി (ODAP)

  നേരത്തെ ബുക്ക് ചെയ്ത കുട്ടികളുമായി സ്‌കൂൾ അദ്ധ്യാപകർ C -SiS -ഇൽ എത്തുന്നു . 100 കുട്ടികൾക്ക് വരെ ഒരു ബാച്ചിൽ വരാം. ഒരു സ്റ്റാൻഡേർഡിലേയോ അടുത്തടുത്ത രണ്ടോ, മൂന്നോ സ്റ്റാൻഡേർഡുകളിലേയോ കുട്ടികൾക്ക് ഒരു ബാച്ചിൽ പങ്കെടുക്കാം. അത്യന്തം പ്രയോജനകരമായ ഈ പരിപാടി പഠനവിഷയങ്ങളിൽ ഉള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ശാസ്ത്ര തത്വങ്ങൾ നേരിട്ട് പരീക്ഷണ നിരീക്ഷണങ്ങളിൽ കൂടെ മനസ്സിലാക്കുന്നതിനും വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതാണ് . 1000 രുപ MO അടച്ച് മുൻകൂട്ടി ബുക്ക് ചെയ്തിട്ടാണ് ODAP ക്ക് […]